ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കുമാരപുരം പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് - കൊപ്പാറ-കാര്‍ത്തികപ്പള്ളി തോട്, തെക്ക് - വാടച്ചിറ തോട്, പടിഞ്ഞാറ് കാട്ടില്‍ മാര്‍ക്കറ്റ്-പണ്ടാരച്ചിറ റോഡ്, വടക്ക്-നാല്‍ക്കവല സമുദായത്തില്‍ തോട് എന്നിവയാണ്. 13.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് ഓണാട്ടുകരയുടെ ഭാഗമാണ്. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും നാലൂ മീറ്റര്‍ ഉയരത്തിലാണെങ്കിലും പടിഞ്ഞാറന്‍ പ്രദേശത്തെ ചതുപ്പുകള്‍ സമുദ്രനിരപ്പില്‍ താഴെയാണ്. കുമാരന്‍ എന്നു കൂടി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ , ചിത്തിര ഉല്‍സവ സമാപനം കുറിക്കുന്ന ആറാട്ടിനു പുറപ്പെട്ടുവരും വഴി “ഇറക്കിപൂജ” എന്ന വിശ്രമം തനിക്കായി ഒരുക്കാറുള്ള പരിസര ഗ്രാമത്തിന് കനിഞ്ഞു നല്‍കിയ പേരാണത്രേ ‘കുമാരപുരം’. ഐതിഹ്യത്തിന് അടിസ്ഥാനമില്ലെന്ന് വന്നാലും, എന്നൊ കൊത്തിവച്ച...
കൂടുതൽ വായിക്കുക