സ്ഥാപനഘടന

ഗ്രാമപഞ്ചായത്ത്

പ്രസിഡ‍ന്‍റ്

പഞ്ചായത്തിന്‍റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്‍റ് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വൈസ് പ്രസിഡന്‍റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്

സ്ഥിരം സമിതികൾ

പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്നു. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

ആരോഗ്യവും വിദ്യാഭ്യാസവും സംബന്ധിച്ച പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതിയാണ്.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു.

മറ്റ് ഉപസമിതികള്‍

പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു.

പഞ്ചായത്ത് സെക്രട്ടറി

അസിസ്റ്റന്‍റ് സെക്ടറി

പഞ്ചായത്തിന്‍റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. കൃത്യമായ സേവനങ്ങൾ നൽകുകയും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപനവും നിർവഹിക്കുന്നു.

ജൂനിയർ സുപ്രണ്ട്

പഞ്ചായത്തിന്‍റെ ദിവസേനയുളള  ഓഫീസിന്‍റെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നു. ഫയൽ നടപടികളും ഓഫീസിന്റെ സേവനങ്ങളും ഏകോപിപ്പിക്കുന്നു.

അക്കൗണ്ടന്‍റ്

പഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകൾ തയ്യാറാക്കി പരിപാലിക്കുന്നു.

ക്ലര്‍ക്ക്

പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്‍ക്ക്. നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു

സീനിയര്‍ ക്ലര്‍ക്ക്

ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലര്‍ക്ക്. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.

ഓഫീസ് അറ്റന്‍ഡന്‍റ്

പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു. ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. .