കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision):
 കുമാരപുരം ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കി, സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിലൂടെ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്ന ഒരു മാതൃകാ പഞ്ചായത്തായി മാറുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, ശുചിത്വം, ആരോഗ്യ സംരക്ഷണം, സാമൂഹ്യ നീതി എന്നിവയ്ക്ക് പ്രാധാന്യം നൽകി, എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്ന സമഗ്ര വികസനമാണ് ലക്ഷ്യം.

ദൗത്യം (Mission):
 പ്രാദേശിക വിഭവങ്ങളെ ഫലപ്രദമായി വിനിയോഗിച്ച്, വിദ്യാഭ്യാസം, ആരോഗ്യരംഗം, വനിതാ ശക്തീകരണം, യുവജന വികസനം തുടങ്ങിയ മേഖലകളിൽ പുരോഗതി കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. സാങ്കേതിക വിദ്യയും നവീന ആശയങ്ങളും പ്രയോജനപ്പെടുത്തി, ജനങ്ങൾക്ക് ഗുണമേൻമയുള്ള സേവനങ്ങൾ നൽകുകയും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനായി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉത്തരവാദിത്തപരമായ ഭരണസംവിധാനം ഉറപ്പാക്കുകയും ചെയ്യുന്നു.

ആഫീസ്